തിരുവനന്തപുരം: ജിഎസ്ടിക്ക് മേൽ സെസ് ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര നീക്കത്തെ കേരളം എതിർക്കും. ജിഎസ്ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള സമയമല്ല ഇത്. പ്രതീക്ഷിക്കുന്ന വരുമാനം സെസില്‍ നിന്ന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നികുതി വര്‍ധിപ്പിക്കാനുള്ള സാഹചര്യമല്ല സംസ്ഥാനത്തുള്ളത്. അത് ജനങ്ങളുടെ മേല്‍ അധിക ഭാരം വര്‍ധിപ്പിക്കുകയേയുള്ളൂ. വോട്ടിന് വേണ്ടി ചിലരെ പ്രതീപ്പെടുത്താന്‍ നികുതി കുറച്ചതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ കാണുന്നതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
ജിഎസ്ടിക്ക് മേൽ സെസ് ഏർപ്പെടുത്താനുള്ള നീക്കത്തെ എതിർക്കും: തോമസ് ഐസക്
11:15 AM May 23, 2020 | Deepika.com