തി​രു​വ​ന​ന്ത​പു​ര​ത്തെ വെ​ള്ള​പ്പൊ​ക്കം: ക​ള​ക്ട​റെ കു​റ്റ​പ്പെ​ടു​ത്തി മേ​യ​ര്‍

10:48 AM May 23, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ക​ള​ക്ട​റെ കു​റ്റ​പ്പെ​ടു​ത്തി മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍. ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​രു​വി​ക്ക​ര ഡാ​മി​ലെ ഷ​ട്ട​ര്‍ തു​റ​ന്ന​ത് ആ​ലോ​ച​ന ഇ​ല്ലാ​തെ​യാ​ണെ​ന്നും മേ​യ​ര്‍ പറഞ്ഞു.

എ​ന്നാ​ല്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ല്‍ മ​ഴ പെ​യ്ത​തി​നാലാ​ണ് മു​ന്ന​റി​യി​പ്പു ന​ല്‍​കാ​തെ ഡാം ​തു​റ​ന്ന​തെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

മ​ഴ പെ​യ്ത​പ്പോ​ള്‍ ത​ന്നെ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യും അ​റി​യ​ച്ച ശേ​ഷ​മാ​ണ് ഡാ​മി​ലെ അ​ഞ്ച് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​തെ​ന്ന് ജ​ല അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കി.