കൊച്ചി: രണ്ടു ദിവസത്തെ ഇടിവിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 45 രൂപയുടെയും പവന് 360 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,350 രൂപയായും പവന് 34,800 രൂപയായും വര്‍ധിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയും കുറഞ്ഞശേഷമാണ് ഇന്ന് വില വര്‍ധിച്ചത്. കഴിഞ്ഞ 18ന് രേഖപ്പെടുത്തിയ പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.
സ്വര്‍ണവില പവന് 360 രൂപ വര്‍ധിച്ചു
10:26 AM May 23, 2020 | Deepika.com