രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്നേ​കാ​ല്‍ ല​ക്ഷം ക​ട​ന്നു; മ​ര​ണം 3,720

09:52 AM May 23, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്നേ​കാ​ല്‍ ല​ക്ഷം ക​ട​ന്നു. 1,25,101 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 6,654 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 137 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 3,720 ആ​യി ഉ​യ​ര്‍​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​യി ത​ന്നെ തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച മാ​ത്രം 2,940 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 44,582 ആ​യി. ഇ​വി​ടെ 1,517 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യ്ക്കു തൊ​ട്ടു പി​ന്നി​ല്‍ നി​ല്‍​ക്കു​ന്ന സം​സ്ഥാ​നം ത​മി​ഴ്‌​നാ​ട് ആ​ണ്. 14,753 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 98 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ​യും സ്ഥി​തി ഗു​രു​ത​ര​മാ​ണ്. 13,268 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ച്ച​ത്.

ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ മ​ര​ണ സം​ഖ്യ ഗു​ജ​റാ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്യു​ന്നു. 802 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ഗു​ജ​റാ​ത്തി​നു തൊ​ട്ടു​പി​ന്നി​ല്‍ നി​ല്‍​ക്കു​ന്ന സം​സ്ഥാ​നം ഡ​ല്‍​ഹി​യാ​ണ്. 12,319 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. 208 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു.