ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ചെ​റി​യ പെ​രു​ന്നാ​ൾ ഞാ​യ​റാ​ഴ്ച

06:36 AM May 23, 2020 | Deepika.com
ദു​ബാ​യ്: മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ചെ​റി​യ പെ​രു​ന്നാ​ൾ ഞാ​യ​റാ​ഴ്ച ആ​യി​രി​ക്കു​മെ​ന്ന് അ​റി​യി​പ്പ്. ഒ​മാ​നി​ൽ പെ​രു​ന്നാ​ൾ ദി​വ​സം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ഇ​ന്ന് വൈ​കി​ട്ടു മാ​ത്ര​മേ ഉ​ണ്ടാ​കൂ.

സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ഖ​ത്ത​ർ, ബ​ഹ്റൈ​ൻ, കു​വൈ​ത്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ ഞാ​യ​റാ​ഴ്ച ആ​യി​രി​ക്കു​മെ​ന്നാ​ണ് അ​ത​ത് രാ​ജ്യ​ങ്ങ​ളു​ടെ മ​ത​കാ​ര്യ വി​ഭാ​ഗ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

ഇ​തോ​ടെ കേ​ര​ള​ത്തി​ലും ഈ ​ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും പെ​രു​ന്നാ​ൾ ഒ​രേ ദി​വ​സ​മാ​യി. ഒ​രു ദി​വ​സം വൈ​കി റ​മ​ദാ​ൻ വ്ര​തം ആ​രം​ഭി​ച്ച ഒ​മാ​നി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് റ​മ​ദാ​നി​ലെ 29-ാം ദി​നം.

ഇ​ന്ന് വൈ​കു​ന്നേ​രം മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കു​ന്ന​ത​നു​സ​രി​ച്ചാ​യി​രി​ക്കും ഒ​മാ​നി​ലെ പെ​രു​ന്നാ​ൾ ദി​നം തീ​രു​മാ​നി​ക്കു​ന്ന​ത്.