വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി എച്ച്ഐവി വിദഗ്ധരും രംഗത്ത്. കോവിഡിന് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ വൈകുമെന്ന് അമേരിക്കൻ അർബുദ, എച്ച്ഐവി വേഷകനായ ഡോ. വില്യം ഹാസെൽറ്റെയ്ൻ പറഞ്ഞു.
കോവിഡിനെതിരെ വാക്സിൻ കണ്ടുപിടിച്ചേക്കുമെന്ന മുൻധാരണയിൽ രാജ്യങ്ങൾ മുന്നോട്ടുപോകരുത്. അതിന്റെ പേരിൽ ലോക് ഡൗണ്‍ ഉൾപ്പെടെ നിയന്ത്രണങ്ങൾ എടുത്തമാറ്റുന്പോൾ സർക്കാറുകൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. വെറസ് പരിശോധനയും സെൽഫ് ഐസൊലേഷൻ സംവിധാനങ്ങളുമൊക്കെ ഉറപ്പാക്കിയശേഷമേ സർക്കാർ ലോക്ഡൗണ്‍ ഇളവുകളെക്കുറിച്ച് ആലോചിക്കാവൂ എന്നും ഹാസെൽറ്റെയ്ൻ കൂട്ടിച്ചേർത്തു.
കോവിഡ് വാക്സിൻ ഉടൻ എന്ന രാഷ്ട്രീയക്കാരുടെ വാക്കുകൾ വിശ്വസിക്കരുതെന്നും റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ഹാസെൽറ്റെയ്ൻ പറഞ്ഞു. മുൻകരുതലുകളും ആളകലം ഉൾപ്പെടെ സാമുഹ്യ നിയന്ത്രണങ്ങളും പാലിച്ചാൽ കോവഡിനെ വരുതിയിലാക്കാമെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്.
കോവിഡ് വാക്സിൻ കണ്ടുപിടിക്കാൻ വൈകുമെന്ന് എച്ച്ഐവി ഗവേഷകരും
08:46 AM May 23, 2020 | Deepika.com