പാ​ക് വി​മാ​നാ​പ​ക​ടം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 86 ആ​യി

05:32 AM May 23, 2020 | Deepika.com
ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ല്‍ യാ​ത്രാ​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 86 ആ​യി. 17 പേ​രെ തി​രി​ച്ച​റി​ഞ്ഞു. ര​ണ്ട് പേ​ർ ര​ക്ഷ​പ്പെ​ട്ടു. ലാ​ഹോ​റി​ല്‍​നി​ന്നു ക​റാ​ച്ചി​യി​ലേ​ക്കു 107 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്ന പാ​ക്കി​സ്ഥാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​ലൈ​ന്‍​സ്(​പി​ഐ​എ) വി​മാ​ന​മാ​ണു വെള്ളിയാഴ്ച ജി​ന്ന അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​തി​ന് ഒ​രു മി​നി​റ്റി​നു മു​മ്പ് ത​ക​ര്‍​ന്നു​വീ​ണ​ത്.

ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ജി​ന്നാ ഗാ​ര്‍​ഡ​ന്‍ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം. 99 യാ​ത്ര​ക്കാ​രും എ​ട്ടു ജീ​വ​ന​ക്കാ​രു​മാ​ണ് എ​യ​ര്‍​ബ​സ് എ-320 ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​ര​വ​ധി വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ന്നു.

പാ​ക് ക​ര​സേ​ന​യും വ്യോ​മ​സേ​ന​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​ത്തി. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മു​പ്പ​തോ​ളം പേ​രെ പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഏ​താ​നും ദി​വ​സം മു​മ്പാ​ണ് പാ​ക്കി​സ്ഥാ​നി​ല്‍ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്.

വി​മാ​ന​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗ് ഗി​യ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന്, റ​ഡാ​റി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് ക്യാ​പ്റ്റ​ന്‍ സ​ജ്ജാ​ദ് ഗു​ല്‍ അ​റി​യി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ ഉ​ത്ത​ര​വി​ട്ടിരുന്നു.