ലണ്ടൻ: ചൈനീസ് ബാങ്കുകൾക്ക് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ അനിൽ അംബാനി 71.7 കോടി ഡോളർ നൽകണമെന്ന് ലണ്ടൻ കോടതി. വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് മൂന്ന് ചൈനീസ് ബാങ്കുകൾ നൽകിയ കേസിലാണ് കോടതി വിധി. 21 ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് ഉത്തരവ്.
680 ദശലക്ഷം ഡോളർ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് ചൈനീസ് ബാങ്കുകൾ ലണ്ടൻ കോടതിയെ സമീപിച്ചത്. ദ ഇൻഡസ്ട്രിയൽ ആൻ കോമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ചൈന ഡെവലപമെന്റ് ബാങ്ക്, എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ചൈന എന്നിവയാണ് ലണ്ടൻ കോടതിയെ സമീപിച്ചത്.
മൂന്ന് ബാങ്കുകൾ 2012ലാണ് 925.2 ദശലക്ഷം ഡോളർ അനിൽ അംബാനിക്ക് വ്യക്തി ജാമ്യത്തിൽ വായ്പ നൽകിയത്.
അനിൽ അംബാനി 71.7 കോടി ഡോളർ ചൈനീസ് ബാങ്കുകൾക്ക് നൽകണമെന്ന് ലണ്ടൻ കോടതി
03:49 AM May 23, 2020 | Deepika.com