വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡിനു പിന്നാലെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ വ്യാപകമായി വിപണി തുറക്കാൻ ആഹ്വാനം ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ സംസ്ഥാന ഗവർണർമാർ ഇളവ് പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു.
മിഷിഗണിൽ ആഫ്രിക്കൻ-അമേരിക്കൻ നേതാക്കളുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെത്തുടർന്ന് തൊഴിൽ നഷ്ടം ഏറിയതോടെ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ കൂടുതൽ സംസ്ഥാന ഗവർണർമാർ ഇളവ് പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ശരിയായ കാര്യങ്ങളാണ് നാം ചെയ്തത്. എന്നാൽ ഇപ്പോൾ നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. നിങ്ങളത് ചെയ്തില്ലെങ്കിൽ രാജ്യത്തെ തന്നെയാണ് നിങ്ങൾ തകർക്കുക -ട്രംപ് അഭിപ്രായപ്പെട്ടു.
തൊഴിലില്ലായ്മ രൂക്ഷമാകുന്നു; വിപണി തുറക്കാൻ ആഹ്വാനം ചെയ്ത് ട്രംപ്
01:23 AM May 23, 2020 | Deepika.com