ക​റാ​ച്ചി വി​മാ​നാ​പ​ക​ടം; മ​ര​ണം 57 ആ​യി

11:12 PM May 22, 2020 | Deepika.com
ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ല്‍ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണം 57 ആ​യി. മൂ​ന്ന് പേ​ർ അ​പ​ക​ട​ത്തി​ൽ​നി​ന്നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലാ​ഹോ​റി​ല്‍​നി​ന്നു ക​റാ​ച്ചി​യി​ലേ​ക്കു പ​റ​ന്ന പാ​ക്കി​സ്ഥാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​ലൈ​ന്‍​സ് (പി​ഐ​എ) വിമാ​ന​മാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. ജി​ന്ന അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​തി​ന് ഒ​രു മി​നി​റ്റി​നു മു​മ്പാ​യി​രു​ന്നു അ​പ​ക​ടം.

ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ജി​ന്നാ ഗാ​ര്‍​ഡ​ന്‍ മേ​ഖ​ല​യി​ലേ​ക്കാ​ണ് വി​മാ​നം ത​ക​ർ​ന്ന് വീ​ണ​ത്. ‌99 യാ​ത്ര​ക്കാ​രും എ​ട്ടു ജീ​വ​ന​ക്കാ​രു​മാ​ണ് എ​യ​ര്‍​ബ​സ് എ-320 ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​ര​വ​ധി വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ന്നു. നാ​ല് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ മു​പ്പ​തോ​ളം പേ​രെ പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ബാ​ങ്ക് ഓ​ഫ് പ​ഞ്ചാ​ബ് പ്ര​സി​ഡ​ന്‍റ് സ ​ഫ​ര്‍ മ​സൂ​ദ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ത​ക​ർ​ന്ന് വീ​ഴു​ന്ന​തി​നു മു​ൻ​പ് ര​ണ്ടോ മൂ​ന്നോ​വ​ട്ടം ലാ​ൻ​ഡ് ചെ​യ്യാ​ൻ വി​മാ​നം ശ്ര​മി​ച്ചി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ളി​ലൊ​രാ​ൾ പ​റ​ഞ്ഞു. വി​മാ​നം മൊ​ബൈ​ൽ ട​വ​റി​ൽ ഇ​ടി​ച്ച് കെ​ട്ട​ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്ക് ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു- സം​ഭ​വ​ത്തി​നു ദൃ​ക്സാ​ക്ഷി​യാ​യ ഷാ​ക്കീ​ൽ അ​ഹ​മ്മ​ദ് പ​റ​യു​ന്നു.

വി​മാ​ന​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗ് ഗി​യ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന്, റ​ഡാ​റി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് ക്യാ​പ്റ്റ​ന്‍ സ​ജ്ജാ​ദ് ഗു​ല്‍ അ​റി​യി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ ഉ​ത്ത​ര​വി​ട്ടു.