ജുബൈൽ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു. ഫറോക്ക് കടലുണ്ടി മണ്ണൂർ പാലക്കോട് വീട്ടിൽ അബ്ദുൽ അസീസ് (53) ആണ് മരിച്ചത്.
ഇസ്മാഈൽ അബൂദാവൂദ് കമ്പനിയിലെ സെയിൽസ് വിഭാഗത്തിൽ ഏരിയ മാനേജരായിരുന്നു അബ്ദുൽ അസീസ്. ഒരാഴ്ചയായി ജുബൈൽ മുവാസത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് കമ്പനി ആവശ്യത്തിന് മറ്റൊരു ജീവനക്കാരനുമായി ഖഫ്ജിയിൽ പോയി വന്നിരുന്നു.
യമൻ പൗരനായ സഹയാത്രികന് കോവിഡ് ബാധിച്ച വിവരം അബ്ദുൽ അസീസ് വൈകിയാണ് അറിഞ്ഞത്. രോഗം ബാധിച്ചു ചികിത്സയിൽ തുടരുന്നതിനിടെ പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെട്ട് അബ്ദുൽ അസീസ് കുഴഞ്ഞു വീഴുകയായിരുന്നു. വന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട അബ്ദുൽ അസീസിന്റെ നില വ്യാഴാഴ്ച അൽപം ഭേദപ്പെടുകയും മരുന്നുകളോട് നല്ല നിലയിൽ പ്രതികരിക്കുകയും ചെയ്തിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച്ച രോഗം വഷളായി മരണപ്പെട്ടു.
കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു
10:24 PM May 22, 2020 | Deepika.com