തിരുവനന്തപുരം: ഇത്തവണത്തെ ചെറിയ പെരുന്നാള്‍ ഞായറാഴ്ച. മാസപ്പിറവി കാണാത്തതിനാല്‍ ശനിയാഴ്ച റമദാന് 30 പൂര്‍ത്തീകരിച്ച് ഞായറാഴ്ചയാണ് സംസ്ഥാനത്ത് പെരുന്നാൾ. വിവിധ ഖാസിമാരും കേരള ഹിലാല്‍ കമ്മറ്റിയും പെരുന്നാള്‍ ഞായറാഴ്ചയെന്ന് സ്ഥിരീകരിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ പെരുന്നാൾ നമസ്കാരം വീടുകളിലാണ് നടത്തുക.
പെരുന്നാള്‍ ഞായറാഴ്ച ആയതിനാൽ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകളുണ്ടാകും. ശനിയാഴ്ച രാത്രി ഒമ്പത് വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കും. പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ടതിന് ശേഷം രാത്രി കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. ഇത് കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
ചെറിയ പെരുന്നാള്‍ ഞായറാഴ്ച; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ
07:51 PM May 22, 2020 | Deepika.com