തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആണെങ്കിൽ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസപ്പിറവി കാണുന്ന ദിവസം രാത്രി ഒമ്പത് വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാമെന്നും അദ്ദേഹം അറിയിച്ചു.
പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ടതിന് ശേഷം രാത്രി കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. ഇത് കണക്കിലെടുത്ത് വെള്ളിയാഴ്ചയും, മാസപ്പിറവി ഇന്ന് കാണുന്നില്ലെങ്കില്‍ ശനിയാഴ്ചയും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പത് വരെ തുറക്കാന്‍ അനുവദിക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.
പെരുന്നാളാണെങ്കിൽ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്
06:15 PM May 22, 2020 | Deepika.com