ബംഗളൂരു: കർണാടകയിൽ 105 പേർക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1,710 ആയി. 588 പേർക്ക് രോഗമുക്തി ലഭിച്ചപ്പോൾ 41 പേർക്കാണ് സംസ്ഥാനത്ത് മരണം സംഭവിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ച 105 പേരിൽ 84 പേരും മഹാരാഷ്ട്രയിൽ നിന്നും മടങ്ങിയെത്തിയവരാണ്. ഡൽഹി, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
കർണാടകയിൽ 105 പേർക്കു കൂടി കോവിഡ്
04:50 PM May 22, 2020 | Deepika.com