തിരുവനന്തപുരം: പെട്രോള്‍ പമ്പിലെ വെള്ളം കയറിയ ഇന്ധന ടാങ്കില്‍ നിന്നും ഇന്ധനം നിറച്ചതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ തകരാറിലായി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സംഭവം.
കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ പ്രധാനസ്ഥലങ്ങളിലെല്ലാം വെള്ളം നിറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പെടോള് പമ്പിലും വെള്ളം കയറിയത്. വാഹനങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് വാഹന ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പെട്രോള്‍ പമ്പുടമ അറിയിച്ചു.
പെട്രോള്‍ പമ്പിലെ ഇന്ധന ടാങ്കില്‍ വെള്ളം കയറി; വാഹനങ്ങള്‍ തകരാറില്‍
03:58 PM May 22, 2020 | Deepika.com