മേ​യ് 31വ​രെ വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ പു​നഃ​രാ​രം​ഭി​ക്ക​രു​ത്; കേ​ന്ദ്ര​ത്തോ​ട് ത​മി​ഴ്‌​നാ​ട്

12:24 PM May 22, 2020 | Deepika.com
ചെന്നൈ: ലോ​ക്ക​ഡൗ​ണ്‍ പ്രഖ്യാപിച്ചിരിക്കുന്ന മേയ് 31 വരെ വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ പു​നഃ​രാ​രം​ഭി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ച് ത​മി​ഴ്‌​നാ​ട്. ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

നി​ര്‍​ത്തി വ​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന മേ​യ് 31 വ​രെ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​രു​തെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തോ​ട് അ​ഭ്യ​ര്‍​ഥി​ച്ച​ത്.

ചെ​ന്നൈ ഉ​ള്‍​പ്പ​ടെ​യു​ള്ള മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. ലോ​ക​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചെ​ന്നൈ​യി​ല്‍ പൊ​തു​ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് ത​മി​ഴ്‌​നാ​ട്. ഒ​ന്നാം സ്ഥാ​ന​ത്ത് മ​ഹാ​രാ​ഷ്ട്ര​യാ​ണ്.