ന്യൂഡൽഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിയെ കൂടി ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തു. ആസിഫ് ഇഖ്ബാല്‍ തന്‍ഹയെയാണ് അറസ്റ്റ് ചെയ്തത്.
സര്‍വകലാശാലയിലെ ബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഇഖ്ബാല്‍. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയാണ് ഇഖ്ബാല്‍.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടുന്നത് തടയല്‍ നിയമമനുരിച്ചാണ് അറസ്റ്റ്. നേരത്തെ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ഇഖ്ബാലിനെ ചോദ്യം ചെയ്തിരുന്നു. ചാന്ദ്ബാഗ് മേഖലയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇഖ്ബാലിനെ കൂടാതെ ശദബ് എന്നയാളെയും പോലീസ് പിടികൂടി.
നേരത്തെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളായ മീരാന്‍ ഹൈദറിനെയും സഫൂറ സര്‍ഗാറിനെയും ജാമിയ പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ഷിഫാ ഉ റഹ്മാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.
ഡല്‍ഹി കലാപം; ജാമിയ മിലിയ വിദ്യാര്‍ഥി നേതാവ് അറസ്റ്റില്‍
03:06 PM May 21, 2020 | Deepika.com