ദു​ബാ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​ല​യാ​ളി മ​രി​ച്ചു

02:59 PM May 21, 2020 | Deepika.com
ദുബായ്: കോവിഡ് ബാധിച്ചു മലയാളി ദുബായില്‍ മരിച്ചു. മലപ്പുറം കോട്ടപ്പുറം സ്വദേശി റഫീഖ് ആണ് മരിച്ചത്. കോവിഡ് ബാധിച്ച റഫീഖ് ഒരാഴ്ചയായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഗള്‍ഫില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് റഫീഖ്. കൊല്ലം സ്വദേശിനിയായ ലാലി തോമസ് റിയാദില്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.