ഒ​രു യ​ഥാ​ർ​ഥ ദേ​ശ​സ്നേ​ഹി​യു​ടെ മ​ക​നാ​യ​തി​ൽ അ​ഭി​മാ​നം: രാ​ജീ​വി​ന്‍റെ ഓ​ര്‍​മ​യി​ല്‍ രാ​ഹു​ല്‍

01:37 PM May 21, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഒ​രു യ​ഥാ​ർ​ഥ ദേ​ശ​സ്നേ​ഹി​യു​ടെ മ​ക​നാ​യി ജ​നി​ച്ച​തി​ൽ താ​ൻ അ​ഭി​മാ​നം കൊ​ള്ളു​ന്നു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും പി​താ​വു​മാ​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ 29-ാം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ വാക്കുകൾ.

"ഒ​രു യ​ഥാ​ർ​ത്ഥ ദേ​ശ​സ്നേ​ഹി​യും വി​ശാ​ല​മ​ന​സ്ക​നും ദ​യാ​ലു​വു​മാ​യ അ​ച്ഛ​ന്‍റെ മ​ക​നാ​യ​തി​ൽ ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ രാ​ജീ​വ് ജി ​ഇ​ന്ത്യ​യെ പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​രോ​ഗ​മ​ന​ചി​ന്താ​ഗ​തി​യു​ള്ള കാ​ഴ്ച​പ്പാ​ടി​ലൂ​ടെ രാ​ജ്യ​ത്തെ ശാ​ക്തീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം സു​പ്ര​ധാ​ന ചു​വ​ടു​ക​ൾ വ​ച്ചു. ഇ​ന്ന്, അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ, ഞാ​ൻ അ​ദ്ദേ​ഹ​ത്തെ സ്നേ​ഹ​ത്തോ​ടെ​യും ന​ന്ദി​യോ​ടെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു'- രാ​ഹു​ൽ ഹി​ന്ദി​യി​ൽ ട്വീ​റ്റ് ചെ​യ്തു.

1984ല്‍ ​ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ കൊ​ല​പാ​ത​ക​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി രാ​ജീ​വ് ഗാ​ന്ധി എ​ത്തു​ന്ന​ത്. 1991ല്‍ ​ത​മി​ഴ്‌​നാ​ട്ടി​ലെ ശ്രീ ​പെ​രു​മ്പ​ത്തൂ​ര്‍ ഗ്രാ​മ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക്ക് പി​ന്തു​ണ​യ​ര്‍​പ്പി​ച്ച് സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​വേ ചാ​വേ​ര്‍ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ രാ​ജീ​വ് ഗാ​ന്ധി കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

രാ​ജീ​വി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ട്വി​റ്റ​റി​ൽ ചെ​റി​യ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.