മെക്സിക്കോ സിറ്റി: മെക്സിക്കോയിലും കോവിഡ് മരണനിരക്ക് കുതിച്ചുയരുകയാണ്. ഇന്ന് മാത്രം 424 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 6,090 ആയി. 2,248 പേർക്ക് ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് 56,594 പേർക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. 38,876 പേർക്ക് രോഗമുക്തിയുണ്ടായി. രോഗം ഭേദമാകുന്നവരുടെ നിരക്ക് ഉയർന്നതാണെങ്കിലും രോഗികളിൽ 10 ശതമാനത്തിലധികം ആളുകൾ മരിക്കുന്നത് ആശങ്കാജനകമാണ്.
അതേസമയം രോഗവ്യാപനം കൂടുമ്പോഴും ജൂണ്‍ ഒന്ന് മുതൽ നിയന്ത്രണങ്ങൾ നീക്കാനാണ് സർക്കാർ തീരുമാനം. തലസ്ഥാന നഗരിയായ മെക്സിക്കോ സിറ്റി ജൂണ്‍ ഒന്നു മുതൽ തുറക്കുമെന്ന് മേയർ വ്യക്തമാക്കി.
മെക്സിക്കോയിൽ മരണം 6,000 കടന്നു
12:23 PM May 21, 2020 | Deepika.com