ഉം​പു​ന്‍ ചു​ഴ​ലി​ക്കാ​റ്റ്; കോ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ള്ളം ക​യ​റി

11:00 AM May 21, 2020 | Deepika.com
കോ​ല്‍​ക്ക​ത്ത: ഉം​പു​ന്‍ ചു​ഴ​ലി​കാ​റ്റി​ന്‍റെ ആ​റു​മ​ണി​ക്കൂ​ര്‍ നീ​ണ്ട സം​ഹാ​ര താ​ണ്ഡ​വ​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ള്ളം ക​യ​റി. റ​ണ്‍​വേ​യി​ല്‍ വെ​ള്ളം നി​റ​യു​ക​യും വി​മാ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ളും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്ര​വാ​സി​ക​ളെ മ​ട​ക്കി കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള വി​മാ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.

അ​തേ​സ​മ​യം, ഉം​പു​ന്‍ ചു​ഴ​ലി​കാ​റ്റി​നെ തു​ട​ര്‍​ന്ന് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ 12 പേ​ര്‍ മ​രി​ച്ചു.​മ​ണി​ക്കൂ​റി​ല്‍ 190 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്.