രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ 1,12,359 ; 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത് 132 പേ​ര്‍

10:25 AM May 21, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3,435 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 132 പേ​ര്‍ മ​രി​ച്ചു. 5,609 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,12,359 ആ​യി.

നി​ല​വി​ൽ 63,624 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 45,300ഓ​ളം പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം ഇ​ന്ത്യ​യി​ൽ 0.2 ശ​ത​മാ​ന​മാ​ണ് കോ​വി​ഡ് മ​ര​ണ​നി​ര​ക്ക്.

എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന ക​ണ​ക്കു​ക​ള്‍ വ​രു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ മൂ​ന്നി​ലൊ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​സി​റ്റീ​വ് കേ​സു​ക​ൾ 40,000 ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ല്‍ 2250 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വ​രെ 1,390 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര​യ്ക്ക് പു​റ​മേ, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, ഡ​ല്‍​ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. ഇ​വി​ടെ​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ പ​തി​നാ​യി​രം ക​ട​ന്നു. രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും 5,000ലേ​റെ രോ​ഗി​ക​ളു​ടെ എ​ണ്ണം.