കോ​ഴി​ക്കോ​ട്ട് സ്വകാര്യ ബ​സു​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം

12:54 PM May 21, 2020 | Deepika.com
മു​ക്കം: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് നേ​രെ വ്യാ​പ​ക അ​ക്ര​മം. പൊ​തു​ഗ​താ​ഗ​ത​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ ബു​ധ​നാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തി​യ ബ​സു​ക​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഓ​ടി​യ ഈ ​ബ​സു​ക​ൾ രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

കൊ​ള​ക്കാ​ട​ൻ ഗ്രൂ​പ്പി​ൻ എ​ര​ഞ്ഞി​മാ​വി​ൽ നി​ർ​ത്തി​യി​ട്ട രണ്ട് ബ​സും ബ​നാ​റ​സ് ഗ്രൂ​പ്പി​ന്‍റെ മാ​വൂ​ർ ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ട ഒ​രു പ്രൈ​വ​റ്റ് ബ​സും ഒ​രു ടൂ​റി​സ്റ്റ് ബ​സും കൂ​ളി​മാ​ട് പിഎ​ച്ച്ഡി ​നി​ർ​ത്തി​യി​ട്ട എം​എ​ആ​ർ എ​ന്ന ബ​സു​മാ​ണ് അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. അ​ടി​ച്ചു ത​ക​ർ​ത്ത ബ​സ്‌​സു​ക​ൾ എ​ല്ലാം ബു​ധ​നാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്ക് നേ​രെ ബ​സു​ട​മ​ക​ളു​ടെ ഭാ​ഗ​ത്തുനി​ന്ന് ഭീ​ഷ​ണി​യും ഉ​ണ്ടാ​യി​രു​ന്നു.

സിസിടിവി ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ​സു​ക​ൾ നോ​ക്കി​യാ​ണ് ആ​ക്ര​മി​ച്ച​ത്. മൂ​വാ​യി​രം രൂ​പ​യോ​ളം ക​യ്യി​ൽ​നി​ന്നും ന​ഷ്ടം സ​ഹി​ച്ചാ​ണ് ഉ​ട​മ​ക​ൾ ബു​ധ​നാ​ഴ്ച ബ​സ് ഓ​ടി​ച്ച​ത്. കൊ​ള​ക്കാ​ട​ൻ ഗ്രൂ​പ്പി​ന്‍റെ അ​ടി​ച്ചു​ത​ക​ർ​ത്ത ബ​സു​ക​ൾ​ക്ക് പ​ക​ര​മു​ള്ള ര​ണ്ടു ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ആറു ബ​സു​ക​ൾ ഇ​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. മു​ക്കം എ​ര​ഞ്ഞി​മാ​വി​ൽ ബ​സു​ക​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ര​ണ്ട് മാ​സ​ത്തോ​ളം പൊ​തു​ഗ​താ​ഗ​തം നി​ല​ച്ച​തി​ന് ശേ​ഷം ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത് നി​ര​വ​ധി പേ​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു വി​ഭാ​ഗം ബ​സ് ഉ​ട​മ​ക​ൾ നേ​ര​ത്തെ ത​ന്നെ ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന​തി​നെ​തി​രെ രം​ഗ​ത്ത് വ​രി​ക​യും ചെ​യ്തി​രു​ന്നു.