സുക്രെ: ബോളീവിയയിലേക്ക് വെന്റിലേറ്ററുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആരോഗ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണം. അമിത വിലയ്ക്കാണ് വെന്റിലേറ്ററുകൾ വാങ്ങിയതെന്നും ഇതിൽ വൻ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം.
മന്ത്രി മാർചെലോ നവാജസിനും മറ്റ് നാല് ഉന്നതർക്കുമെതിരെയാണ് പോലീസ് അന്വേഷണം. യഥാർഥ വിലയുടെ ഇരട്ടിയിലധികം മുടക്കിയാണ് വെന്റിലേറ്ററുകൾ വാങ്ങിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. 170 വെന്റിലേറ്ററുകളാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഒരുമിച്ചു വാങ്ങിയത്.
വെന്റിലേറ്ററുകൾ വാങ്ങിയതിൽ തിരിമറി; ബൊളീവിയൻ ആരോഗ്യമന്ത്രിക്കെതിരെ അന്വേഷണം
08:10 AM May 21, 2020 | Deepika.com