വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷത്തിലേക്ക് അടുക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം 1,591,757 ആയി. 94,962 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,70,076 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്. 2,70,099 രോഗികൾ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,413 മരണമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ന്യൂയോർക്ക് -168 , മസാച്യുസെറ്റ്സ്-128, മിഷിഗണ്‍- 133, ന്യൂജേഴ്സി- 156, കാലിഫോർണിയ - 87, ഇല്ലിനോയിസ്- 146 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം.
വിവിധ സംസ്ഥാനങ്ങളിൽ വൈറസ് ബാധിച്ച് മരിച്ചവരുടെയും രോഗബാധ ഉള്ളവരുടെയും എണ്ണം ഇനി പറയും വിധമാണ്, ന്യൂയോർക്കിൽ ആകെ മരണം 28,816 ആണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,63,517. ന്യൂജേഴ്സിയിൽ മരണം 10,747. രോഗം ബാധിച്ചവർ 1,52,096. ഇല്ലിനോയിയിൽ മരണം 4,525, രോഗം ബാധിച്ചത് 1,00,418. മസാച്യൂസെറ്റ്സിൽ മരണം 6,066. രോഗം ബാധിച്ചവർ 88,970.
കാലിഫോണിയയിൽ രോഗം സ്ഥിരീകരിച്ചവർ 85,885. മരണം 3,512. പെൻസിൽവാനിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം 67,917 ആയി ഉയർന്നു. 4,790 പേരാണ് ഇവിടെ മരിച്ചത്. മിഷിഗണിൽ മരണം 5,060. രോഗം ബാധിച്ചവർ 53,009. ഫ്ളോറിഡയിൽ ആകെ രോഗബാധിതർ 47,471. മരണം 2,096. ടെക്സസിൽ രോഗബാധിതർ 51,651. മരണം 1,423. ജോർജിയയിൽ രോഗം സ്ഥിരീകരിച്ചവർ 37,701. മരണം 1,609. മെരിലാൻഡിൽ രോഗംബാധിച്ചവർ 42,323. മരണം 2,123.
കണക്ടിക്കട്ടിൽ രോഗം ബാധിച്ചവർ 39,017. മരണം 3,529. ലൂയിസിയാനയിൽ ഇതുവരെ 35,316 പേർക്ക് രോഗം കണ്ടെത്തി. 2,608 പേർ മരിച്ചു.
അമേരിക്കയിൽ കോവിഡ് ബാധിച്ചവർ 16 ലക്ഷത്തിലേക്ക്, മരണം ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നു
09:04 AM May 21, 2020 | Deepika.com