ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്; ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

04:08 AM May 21, 2020 | Deepika.com
ജ​നീ​വ: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ട്. ഒ​രു ദി​വ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​തെ​ന്നും ലോ​കാ​ര്യോ​ഗ​സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു.

1,06,000 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്താ​ക​മാ​നം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ത​ല​വ​ൻ ട്രെ​ഡോ​സ് അ​ദാ​നം ഗെബ്രി​യേ​സ​സ് പ​റ​ഞ്ഞു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കു​നേ​രെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്നും ട്രെ​ഡോ​സ് പ​റ​ഞ്ഞു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യെ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പി​ന്തു​ണ​ച്ച​താ​യും ട്രം​പ് ആ​രോ​പി​ച്ചി​രു​ന്നു. സം​ഘ​ട​ന​യ്ക്കു ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം നി​ർ​ത്തു​മെ​ന്ന് ട്രം​പ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ട്രം​പി​ന്‍റെ ക​ത്ത് ല​ഭി​ച്ചു​വെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ക​ത്തി​ലെ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ട്രെ​ഡോ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.