പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ അ​മേ​രി​ക്ക​ൻ യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു വീ​ണു

03:46 AM May 21, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ൽ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ യു​ദ്ധ വി​മാ​നം ത​ക​ർ​ന്നു വീ​ണു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് വ്യോ​മ​സേ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

എ​ഫ്-35​എ സ്റ്റെ​ൽ​ത്ത് ജെ​റ്റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ലാ​ൻ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ അമേരിക്കയിൽ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമായിരുന്നു ഇത്. എ​ഫ്-22 എ​ന്ന സ്റ്റെ​ൽ​ത്ത് ജെ​റ്റ് വെ​ള്ളി​യാ​ഴ്ച പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നി​ടെ എ​ഗ്ലി​ൻ താ​വ​ള​ത്തി​നു സ​മീ​പം ത​ക​ർ​ന്നു വീ​ണിരുന്നു.