ബ്ര​സീ​ലു​കാ​ർ​ക്ക് യാ​ത്രാ​വി​ല​ക്ക് പ​രി​ഗ​ണ​ന​യി​ലെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

01:51 AM May 21, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ്ര​സീ​ലി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി അ​മേ​രി​ക്ക. വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി. വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം സൂചിപ്പിച്ചത്.

ബ്ര​സീ​ലി​ലെ ജ​ന​ങ്ങ​ൾ ഇ​വി​ടേ​ക്കു​വ​ന്ന് രോ​ഗം പ​ര​ത്ത​ണ​മെ​ന്ന് ആ​രും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ബ്ര​സീ​ലി​ന് വെ​ന്‍റ​റി​ലേ​റ്റ​റൊ​ക്കെ ന​ൽ​കി അ​മേ​രി​ക്ക സ​ഹാ​യി​ക്കു​മെ​ന്നും ബ്ര​സീ​ലി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യും റ​ഷ്യ​യും സ്പെ​യി​നും ക​ഴി​ഞ്ഞാ​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത് ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ബ്ര​സീ​ലാ​ണ്.