ന്യൂഡൽഹി: ജൂൺ ഒന്നു മുതൽ ജനശതാബ്ദി ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേ ബോർഡിന്റെ അനുമതി. അതതു സംസ്ഥാനങ്ങളുടെ അനുമതിയോടെയാണ് സർവീസ് തുടങ്ങുന്നത്. ബുക്കിംഗ് വ്യാഴാഴ്ച മുതൽ തുടങ്ങുമെന്നാണ് വിവരം. ആദ്യഘട്ടത്തിൽ ഓടിക്കുന്ന 100 ട്രെയിനുകളിൽ കേരളത്തിൽ നിന്ന് ഏഴെണ്ണമാണ് ഉള്ളത്.
എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്, ആലപ്പി-ധൻബാദ് എക്സ്പ്രസ്, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി എന്നിവയാണ് ട്രെയിനുകൾ.
ജൂൺ ഒന്നു മുതൽ ജനശതാബ്ദി സർവീസ് നടത്തും; ബുക്കിംഗ് വ്യാഴാഴ്ച മുതൽ
11:23 PM May 20, 2020 | Deepika.com