പാ​ലാ രൂ​പ​ത 300 മു​റി​ക​ള്‍ ക്വാ​റ​ന്‍റൈ​ന് വി​ട്ടു​ന​ൽ​കി

09:35 PM May 20, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പാ​ലാ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള 300 ബാ​ത്ത് അ​റ്റാ​ച്ച്ഡ് മു​റികൾ ക്വാ​റ​ന്‍റൈ​നു വി​ട്ടു​ന​ല്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യം ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു.

കൂ​ടാ​തെ ഒ​രു​കോ​ടി 57 ല​ക്ഷം രൂ​പ കൊ​റോ​ണ നി​വാ​ര​ണ​ത്തി​നും സ​മൂ​ഹ ശാ​ക്തീ​ക​ര​ണ​ത്തി​നും വേ​ണ്ടി ചെ​ല​വ​ഴി​ച്ചു. ര​ണ്ടു ല​ക്ഷം പ​ച്ച​ക്ക​റി​ത്തൈ, 60,000 ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

പാ​ലാ സ​ഹാ​യ​മെ​ത്രാ​ൻ ഉ​ൾ​പ്പെ​ടെ 50 പു​രോ​ഹി​ത​ർ ര​ക്തം ദാ​നം ചെ​യ്തു എ​ന്നും പാ​ലാ രൂ​പ​ത അ​റി​യി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.