കുവൈറ്റ് സിറ്റി: കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി കുവൈറ്റിൽ മരിച്ചു. മേലെ ചൊവ്വ എംആർസി റോഡ് സ്വദേശി അനൂപാണ് (51) മരിച്ചത്.
കോവിഡ് ബാധിച്ച് ഈ മാസം പത്തു മുതൽ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വകാര്യ കന്പനിയിൽ ടെക്നീഷ്യനായ അനൂപ് 15 വർഷമായി കുവൈറ്റിലുണ്ട്.
പരേതനായ അണിമൽ കരുണാകരന്റെയും പുത്തൻപുരയിൽ ലീലയുടെയും മകനാണ്. ഭാര്യ ജിഷ, മകൾ പൂജ, അശ്വതി.
കണ്ണൂർ സ്വദേശി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു
07:52 PM May 20, 2020 | Deepika.com