കുവൈറ്റ് സിറ്റി: കുവൈറ്റിൽ 804 പുതിയ കോവിഡ് കേസുകൾ കൂടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17,568 ആയി. മൂന്നു കോവിഡ് മരണങ്ങൾ കൂടിയുണ്ടായതോടെ രാജ്യത്തെ മരണസംഖ്യ 124 ആയി ഉയർന്നു.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 261 ഇന്ത്യക്കാർ, 170 കുവൈറ്റികൾ, 140 ഈജിപ്തുകാർ, 67 ബംഗ്ലാദേശികൾ എന്നിവർ ഉൾപ്പെടുന്നു. 204 പേർ ഉൾപ്പെടെ 4,885 പേർ രോഗമുക്തി നേടി. 12,559 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 167 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 256,559 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
ഫർവാനിയ ഗവർണറേറ്റ് 339, ഹവല്ലി ഗവർണറേറ്റ് 126, അഹ്മദി ഗവർണറേറ്റ് 207, ജഹ്റ ഗവർണറേറ്റ് 86, കാപിറ്റൽ ഗവർണറേറ്റ് 46 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
കുവൈറ്റിൽ കോവിഡ് കുതിപ്പ്; 261 ഇന്ത്യക്കാർ ഉൾപ്പെടെ 804 പേർ കൂടി പോസിറ്റീവ്
07:21 PM May 20, 2020 | Deepika.com