ലക്നോ: ഉത്തർപ്രദേശിലെ കുടിയേറ്റ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ബസുകൾ കോൺഗ്രസ് പിൻവലിച്ചു. ബസുകൾക്ക് ഉത്തർപ്രദേശ് സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് കോൺഗ്രസ് പാർട്ടിയുടെ തീരുമാനം.
അതേസമയം, കുടിയേറ്റതൊഴിലാളികളെ മടക്കിക്കൊണ്ടുവരുന്നതു സംബന്ധിച്ച് യുപി സർക്കാരും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയപോര് മൂർച്ഛിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബസ് ഏര്‍പ്പാടാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കെതിരേ യുപി സർക്കാർ കേസെടുത്തിരുന്നു
ഓട്ടോകൾ, ഇരുചക്രവാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയുടെ പട്ടിക അയച്ച് കോണ്‍ഗ്രസ് തട്ടിപ്പ് നടത്തിയെന്നാണ് യുപി സർക്കാർ ആരോപിക്കുന്നത്. കോവിഡ് കാലത്തും ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമർശനവും നടത്തി.
യോഗിയുടെ പ്രതികാരം: കോൺഗ്രസ് ബസുകൾ പിൻവലിച്ചു
06:54 PM May 20, 2020 | Deepika.com