ഇ​നി രാ​ജ്യ​ത്തി​നു​ള്ളി​ൽ പ​റ​ക്കാം..! ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കു​ന്നു

06:26 PM May 20, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ മേ​യ് 25 മു​ത​ല്‍ തു​ട​ങ്ങു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി. മേ​യ് 25 മു​ത​ല്‍ സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും എ​യ​ർ​ലൈ​ൻ ക​ന്പ​നി​ക​ൾ​ക്കും മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി.

യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മാ​ർ​ച്ച് 25 മു​ത​ലാ​ണ് രാ​ജ്യ​ത്തെ എ​ല്ലാ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ച​ത്.