എ​സ്എ​സ്എൽസി, ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല; മേ​യ് 26 മു​ത​ൽ

06:50 PM May 20, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ നേ​ര​ത്തേ നി​ശ്ച​യി​ച്ച​തു​പോ​ലെ ത​ന്നെ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​മാ​സം 26 മു​ത​ൽ മേ​യ് 31 വ​രെ പ​രീ​ക്ഷ​ക​ൾ ന​ട​ക്കും. പ​രീ​ക്ഷ ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദ​മാ​ക്കി.

നേരത്തെ സ്കൂളുകൾ പ്രവർത്തിക്കരുതെന്ന കേന്ദ്ര നിർദ്ദേശം പരിഗണിച്ച് മേയ് 26 മുതൽ നിശ്ചയിച്ച പരീക്ഷ ജൂണിലേക്ക് മാറ്റിവച്ചുവെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.

എന്നാൽ ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതോടെ മുൻനിശ്ചയപ്രകാരം പരീക്ഷകൾ നടത്താൻ സംസ്ഥാനം തീരുമാനിക്കുകയായിരുന്നു.