തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ഏഴും മലപ്പുറത്തു നാലും കണ്ണൂര് മൂന്നും, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ രണ്ടും കാസർഗോഡ്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചവരിൽ 12 പേർ വിദേശത്തുനിന്നും 11 പേർ അന്യസംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഒരാൾക്ക് രോഗം സന്പർക്കത്തിലൂടെയാണ് ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ചു പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളത്തിൽ ഇതുവരെ 666 പേർക്കു രോഗം ബാധിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 161 പേരാണ്.
സംസ്ഥാനത്ത് ഇപ്പോൾ 74,398 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 73,365 പേർ വീടുകളിലും 533 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 156 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 48,543 ലാന്പിൾ പരിശോധനക്ക് അയച്ചു. 46,961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
05:56 PM May 20, 2020 | Deepika.com