ന്യൂഡൽഹി: പരീക്ഷകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ അനുമതി. സാമൂഹിക അകലം പാലിച്ച് സംസ്ഥാനങ്ങൾക്ക് പരീക്ഷ നടത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
രോഗ തീവ്രബാധിത മേഖലകളിൽ പരീക്ഷാ കേന്ദ്രം അനുവദിക്കില്ല. വിദ്യാർഥികളെ എത്തിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക ബസ് അനുവദിക്കാം. വിദ്യാർഥി താൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
പരീക്ഷ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രാനുമതി
03:50 PM May 20, 2020 | Deepika.com