കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 100 ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് എ​തി​രെ കേ​സ്

03:15 PM May 20, 2020 | Deepika.com
ല​ക്നോ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്-​ബി​ജെ​പി പോ​ര് മു​റു​കു​ന്നു. നോ​യി​ഡ​യി​ലേ​ക്ക് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ബ​സി​ൽ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. നേ​താ​ക്ക​ൾ ലോ​ക്ക്ഡൗ​ൺ നി​യ​മ​ങ്ൾ ലം​ഘി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ നോ​യി​ഡ​യി​ലേ​ക്ക് കോ​ൺ​ഗ്ര​സ് 100 ബ​സു​ക​ൾ ഏ​ർ​പ്പേ​ടാ​ക്കി​യി​രു​ന്നു. അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നോ​യി​ഡ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് ബ​സ് സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പോ​ലീ​സ് ബ​സ് ത​ട​ഞ്ഞു.

ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് യു​പി കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ പ​ങ്ക​ജ് മാ​ലി​ക് ഉ​ൾ​പ്പെ​ടെ 20 നേ​താ​ക്ക​ൾ​ക്ക് എ​തി​രെ കേ​സെ​ത്തു. ര​ണ്ട് ബ​സു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.