കെഎസ്ആർടിസിയിൽ യാത്രക്കാർ വളരെ കുറവ്

01:00 PM May 20, 2020 | Deepika.com
കോ​ട്ട​യം: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം നി​ര​ത്തി​ലി​റ​ങ്ങി​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​ർ ന​ന്നേ കു​റ​വ്. ചി​ല​യി​ട​ങ്ങ​ളി​ൽ വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന യാ​ത്ര​ക്കാ​രു​മാ​യാ​ണ് ബ​സു​ക​ൾ ഓ​ടി​യ​ത്. ഡ്രൈ​വ​റും ക​ണ്ട​ക്ട​റു​മാ​യി മാ​ത്രം ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​യ ബ​സു​ക​ളും കു​റ​വ​ല്ല.

1,800 ഓ​ളം ബ​സു​ക​ളാ​ണ് കെ​എ​സ്ആ​ർ​ടി​സി ഇ​ന്ന് നി​ര​ത്തി​ലി​റ​ക്കി​യ​ത്. പു​തു​ക്കി​യ ടി​ക്ക​റ്റ് നി​ര​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു സ​ര്‍​വീ​സ്. വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നും ജി​ല്ല​യ്ക്കു​ള്ളി​ൽ മാ​ത്ര​മാ​ണ് ബ​സ് ഓ​ടു​ന്ന​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണു യാ​ത്രാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന​തെ​ങ്കി​ലും യാ​ത്ര​ക്കാ​ർ പൊ​തു​ഗ​താ​ഗ​ത സ​ർ​വീ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ മ​ടി​കാ​ണി​ക്കു​ന്നു​ണ്ട്. സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യു​ടെ പ​കു​തി​യാ​ളു​ക​ളെ ക​യ​റ്റാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യു​ള്ള​ത്.

ആ​ദ്യ​ദി​ന​ത്തെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​രി​ഗ​ണി​ച്ചാ​കും വെ​ള്ളി​യാ​ഴ്ച​ത്തെ സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ക്കു​ക. ന​ഷ്ടം​കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ന്ന കെ​എ​സ്ആ​ർ​ടി​സി​ക്ക് വ​ൻ ബാ​ധ്യ​ത​യാ​വും കോ​വി​ഡ് കാ​ല​ത്തെ സ​ർ​വീ​സു​ക​ൾ വ​രു​ത്തി​വ​യ്ക്കു​ക എ​ന്ന​താ​ണ് ആ​ദ്യ​ദി​നം സൂ​ചി​പ്പി​ക്കു​ന്ന​ത്.