കോ​വി​ഡ്: സൗ​ദി​യി​ൽ ഇ​ന്ന് ഒ​ന്പ​തു പേ​ർ മ​രി​ച്ചു

08:04 PM May 19, 2020 | Deepika.com
റി​യാ​ദ്: കോ​വി​ഡ് ബാ​ധി​ച്ച് സൗ​ദി​യി​ൽ ഇ​ന്ന് ഒ​ന്പ​ത് പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​ര​ണ​സം​ഖ്യ 329 ആ​യി. മ​രി​ച്ച​വ​രെ​ല്ലാം വി​ദേ​ശി​ക​ളാ​ണ്. മ​ക്ക​യി​ൽ ആ​റും ദ​മാ​മി​ൽ ര​ണ്ടും റി​യാ​ദി​ൽ ഒ​രാ​ളു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

2509 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം പി​ടി​പെ​ട്ടു. 2886 പേ​ർ​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യ​തോ​ടെ രാ​ജ്യ​ത്ത് ഇ​നി 27,891 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 251 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വ​ക്താ​വ് അ​റി​യി​ച്ചു.