എം​ജി സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​ക​ൾ 26 മു​ത​ൽ; എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

07:55 PM May 19, 2020 | Deepika.com
കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല 26 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ർ നി​ല​വി​ൽ താ​മ​സി​ക്കു​ന്ന ജി​ല്ല​യി​ൽ​ത്ത​ന്നെ എ​ഴു​താ​ന​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ്.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രി​ധി​യി​ലു​ള്ള അ​ഞ്ച് ജി​ല്ല​ക​ൾ​ക്ക് പു​റ​മെ മ​റ്റ് ജി​ല്ല​ക​ളി​ൽ പ​ത്ത് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കും. അ​ത​ത് ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​താം. അ​ത​ത് ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​താ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

കേ​ര​ള​ത്തി​ലേ​ക്ക് എ​ത്താ​നാ​വാ​തെ ല​ക്ഷ​ദ്വീ​പി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​വി​ടെ​യും പ​രീ​ക്ഷ​കേ​ന്ദ്രം തു​റ​ക്കും. ആ​റാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ൾ 26, 27, 28, 29 തീ​യ​തി​ക​ളി​ലാ​ണ് ന​ട​ക്കു​ക. ജൂ​ണ്‍ 2, 3, 4 തീ​യ​തി​ക​ളി​ലാ​യി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളും പൂ​ർ​ത്തി​യാ​ക്കും.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്തി​പ്പ്. സാ​മൂ​ഹി​ക അ​ക​ല​മ​ട​ക്കം പാ​ലി​ച്ച് പ​രീ​ക്ഷ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കാ​ൻ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കും.