സൗദിയിൽ കണ്ണൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
07:57 PM May 19, 2020 | Deepika.com
റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു. റിയാദിലെ ദാറുശിഫാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി കാരിയാങ്കണ്ടി ഇസ്മായിൽ (56) ആണ് ചൊവ്വാഴ്ച മരിച്ചത്. ബത്തയിലെ ഒരു ജനറൽ സർവീസ് ഓഫീസിലെ ജീവനക്കാരനായിരുന്നു ഇസ്മായിൽ.