ബു​ധ​നാ​ഴ്ച മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി നി​ര​ത്തി​ൽ; ആ​ദ്യ​ദി​നം 1,850 ഷെ​ഡ്യൂ​ളു​ക​ൾ

08:24 PM May 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ട കെ​എ​സ്ആ​ർടി​സി ഹ്ര​സ്വ​ദൂ​ര സ​ർ​വീ​സു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 1,850 ഷെ​ഡ്യൂ​ൾ സ​ർ​വീ​സു​ക​ളാ​ണ് ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ക.

രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​വും ബാ​ഹു​ല്യ​ത​യും അ​നു​സ​രി​ച്ച് മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്തു​ക​യു​ള്ളു. ബ​സി​ന്‍റെ പു​റ​കു​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു. മു​ൻ​വാ​തി​ലൂ​ടെ പു​റ​ത്തി​റ​ങ്ങ​ണം.

യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ശു​ചി​യാ​ക്കി​യ ശേ​ഷ​മേ ബ​സി​ന​ക​ത്ത് പ്ര​വേ​ശി​ക്കാ​ൻ പാ​ടു​ള്ളു. ഓ​ർ​ഡി​ന​റി​യാ​യി മാ​ത്ര​മേ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക​യു​ള്ളു.

ബ​സു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന ജി​ല്ല, സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം എ​ന്നി​വ ക്ര​മ​ത്തി​ൽ: തി​രു​വ​ന​ന്ത​പു​രം-499, കൊ​ല്ലം-208, പ​ത്ത​നം​തി​ട്ട-93, ആ​ല​പ്പു​ഴ-122, കോ​ട്ട​യം-102, ഇ​ടു​ക്കി-66, എ​റ​ണാ​കു​ളം-206, തൃ​ശൂ​ർ-92, പാ​ല​ക്കാ​ട്-65, മ​ല​പ്പു​റം-49, കോ​ഴി​ക്കോ​ട്-83, വ​യ​നാ​ട്-97, ക​ണ്ണൂ​ർ-100, കാ​സ​ർ​ഗോ​ഡ്-68.