പത്തനംതിട്ട: മണിയാർ സംഭരണിയുടെ ഷട്ടറുകൾ തുറക്കുമെന്നു മുന്നറിയിപ്പ്. അറ്റകുറ്റപ്പണികൾക്കായി ബുധനാഴ്ച മുതൽ 23 വരെയാണ് മണിയാർ ബാരേജിന്റെ ഷട്ടറുകൾ നിയന്ത്രിതമായ രീതിയിൽ ഉയർത്തുന്നത്.
ജലനിരപ്പ് 50 സെന്റീമീറ്റർ വരെ ഉയരുന്നതിനുള്ള സാധ്യത ഉള്ളതിനാൽ കക്കാട്ടാറിന്റെയും പന്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും, മണിയാർ, വടശേരിക്കര, റാന്നി, ആറൻമുള നിവാസികളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.
മണിയാർ സംഭരണിയുടെ ഷട്ടറുകൾ തുറക്കും; തീരത്ത് ജാഗ്രതാ മുന്നറിയിപ്പ്
07:21 PM May 19, 2020 | Deepika.com