തിരുവനന്തപുരം: നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ബുധനാഴ്ച മുതൽ ആരംഭിക്കും. നോർക്ക റൂട്ട്സ് തിരുവനന്തപുരം മേഖലാ ഓഫീസിലാണ് അറ്റസ്റ്റേഷൻ പുനരാരംഭിക്കുക.
കോവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസ് പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും സുരക്ഷാ നിർദേശങ്ങൾ പാലിക്കണം. കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിൽ അറ്റസ്റ്റേഷൻ തുടങ്ങുന്ന തിയതി പിന്നീടറിയിക്കുമെന്നും നോർക്ക അറിയിച്ചു.
നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ബുധനാഴ്ച മുതൽ; സുരക്ഷാ മുൻകരുതൽ
07:13 PM May 19, 2020 | Deepika.com