കോ​വി​ഡ്: മൂ​ന്നു ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു

06:55 PM May 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​തി​ർ​ത്തി സം​ര​ക്ഷ​ണ സേ​ന​യി​ലെ (ബി‌​എ​സ്‌​എ​ഫ്) മൂ​ന്നു ജ​വാ​ന്മാ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.

രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​രു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 214 ജ​വാ​ന്മാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച 22 ജ​വാ​ന്മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം രോ​ഗ​മു​ക്തി നേ​ടി​യി​രു​ന്നു.