ബാ​ർ ഉ​ട​മ​ക​ളു​മാ​യു​ള്ള ഒ​ത്തു​ക​ളി ആ​രോ​പ​ണം പ​ഴ​യ ശീ​ലം​വ​ച്ച്; പ​രി​ഹ​സി​ച്ച് മു​ഖ്യ​മ​ന്ത്രി

06:52 PM May 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബാ​ർ ഉ​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ഒ​ത്തു​ക​ളി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം പ്ര​തി​പ​ക്ഷം പ​ഴ​യ ശീ​ലം​വ​ച്ച് ഉ​ന്ന​യി​ക്കു​ന്ന​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തൊ​ന്നും ത​ങ്ങ​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ബെ​വ്കോ നി​ര​ക്കി​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്താ​ൻ ബാ​റു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത് ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

ദു​രി​ത​കാ​ലം കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കൊ​യ്ത്തു​കാ​ല​മാ​യി മാ​റ്റു​ന്നു​വെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​വും മു​ഖ്യ​മ​ന്ത്രി ത​ള്ളി. ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ എ​ന്താ​ണ് കൊ​യ്ത്ത്? സ​ർ​ക്കാ​രി​ന് എ​ന്താ​ണ് ലാ​ഭം? ബ​സ് ഓ​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് മാ​സ​ത്തെ ടാ​ക്സ് ന​ൽ​കേ​ണ്ട എ​ന്നാ​ണ് ഉ​ട​മ​ക​ളോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ബ​സു​ക​ൾ തീ​രെ ഓ​ടാ​തി​രി​ക്കു​ന്ന​തി​ലും ന​ല്ല​ത​ല്ലേ ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചാ​യാ​ൽ പോ​ലും ഓ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ അ​ങ്ങ​നെ​യാ​വും ചി​ന്തി​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.