തിരുവനന്തപുരം: ബംഗളുരുവിൽനിന്ന് മറ്റന്നാൾ മുതൽ നോണ്‍ എസി ചെയർ കാറുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിലേക്കുള്ള നോണ്‍ എസി ട്രെയിൻ ബുധനാഴ്ച വൈകിട്ട് ആറിന് ന്യൂഡൽഹിയിൽനിന്നു പുറപ്പെടും. യാത്രക്കാരുടെ 1304 പേരുടെ പട്ടിക തയാറായിട്ടുണ്ട്. 974 പേർ ഡൽഹിയിൽനിന്നും 333 പേർ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അതിഥി തൊഴിലാളികൾ ബഹളംവച്ച സംഭവമുണ്ടായി. യുപി ബിഹാർ എന്നിവിടങ്ങളിലേക്കു പേകാൻ റെയിൽ പാളത്തിലൂടെ നടന്നാണ് ഇവർ എത്തിയത്. ഇവരെ താമസസ്ഥലത്തേക്ക് തിരിച്ചയച്ചു. മറ്റു സ്ഥലങ്ങളിലും സമാന സംഭവങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളി ക്യാന്പുകളിൽ എസ്പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച് ക്ഷേമങ്ങൾ അന്വേഷിക്കുകയും നടപടികൾ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. നാട്ടിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുന്ന മുറയ്ക്ക് മടങ്ങാമെന്ന് അവരെ അറിയിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബംഗളുരുവിൽനിന്ന് വ്യാഴാഴ്ച മുതൽ കേരളത്തിലേക്ക് നോണ്‍ എസി ചെയർ കാർ
06:33 PM May 19, 2020 | Deepika.com