"എ​ന്നെ ഈ ​നാ​ടി​ന് അ​റി​യി​ല്ലേ'; പി​ആ​ർ ആ​രോ​പ​ണ​ത്തി​ൽ മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി

06:31 PM May 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ർ​ത്താ​സ​മ്മേ​ള​നം പി​ആ​ർ ഏ​ജ​ൻ​സി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ന​ട​ത്തു​ന്ന​താ​ണെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ത​ന്നെ ഈ ​നാ​ടി​ന​റി​യാ​മെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ്യ​മാ​യി കാ​ണു​ന്ന​യാ​ള​ല്ല താ​നെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

നി​ങ്ങ​ൾ (മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ) കു​റ​ച്ചു കാ​ല​മാ​യി​ല്ലേ ഈ ​കൈ​ലും കു​ത്തി ന​ട​ക്കു​ന്നൂ, ഞാ​നും കു​റ​ച്ചു കാ​ല​മാ​യി ഈ ​കൈ​ലും കു​ത്തി ഇ​വി​ടെ നി​ൽ​ക്കു​ന്നു​ണ്ട്. ന​മ്മ​ൾ ത​മ്മി​ൽ ഇ​താ​ദ്യ​മാ​യി കാ​ണു​ക​യ​ല്ല. താ​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ മ​റ്റാ​രു​ടെ​യെ​ങ്കി​ലും ഉ​പ​ദേ​ശം തേ​ടു​ന്ന ശീ​ലം എ​നി​ക്കു​ണ്ടെ​ന്ന് സാ​മ​ന്യ​ബു​ദ്ധി​യു​ള്ള​വ​രാ​രും പ​റ​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.