ഡൽഹിയിൽനിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; ബുധനാഴ്ച വൈകിട്ട് പുറപ്പെടും

06:17 PM May 19, 2020 | Deepika.com
തിരുവനന്തപുരം: കേരളത്തിലേക്കുള്ള പ്രത്യേക നോണ്‍ എസി ട്രെയിന്‍ ബുധനാഴ്ച വൈകിട്ട് ആറിന് ഡൽഹിയിൽനിന്ന് പുറപ്പെടും.

ഈ ട്രെയിനിലേക്കുള്ള 1,304 പേരുടെ പട്ടിക തയാറായി. 971 പേർ ഡൽഹിയിൽനിന്നും 333 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ് വരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ബംഗളൂരുവിൽ നിന്ന് വ്യാഴാഴ്ച മുതൽ ദിവസേന നോൺ എസി ചെയർകാർ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.